IndiaLatest

കാന്റീനിലെ സബ്‌സിഡി നിര്‍ത്തലാക്കുന്നു

“Manju”

പാര്‍ലമെന്റ് കാന്റീനിലെ സബ്‌സിഡി നിര്‍ത്തലാക്കുന്നു.ഇനി മുതല്‍ പാല്‍ലമെന്റ് കാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ എംപിമാര്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരും. ഇതുവരെ എംപിമാര്‍ക്ക് നല്‍കി വരുന്ന ഭക്ഷണ സബ്‌സിഡ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.പുതിയ നീക്കത്തിലൂടെ ലോക്‌സഭാ സെക്രട്ടേറിയറ്റിന് പ്രതിവര്‍ഷം എട്ടു കോടി രൂപയിലേറെ ലാഭിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 29 മുതല്‍ പാര്‍ലമെന്റ് കാന്റീന്‍, റെയില്‍വേയ്ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഐടിഡിസിയെ ഏര്‍പ്പിക്കാനാണ് ആലോചന.

Related Articles

Back to top button