Latest

ചരക്കുലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

“Manju”

സിന്ധുമോൾ. ആർ

വളാഞ്ചേരി : വട്ടപ്പാറയില്‍ ചരക്കുലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കര്‍ണാടകത്തിലെ ബഗാല്‍കോട്ട് സ്വദേശി യമനപ്പ വൈ. തല്‍വാര്‍(34)ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് അപകടം. ഇറക്കം ഇറങ്ങിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞശേഷം മുപ്പതടിയിലേറെയുള്ള താഴ്ചയിലേക്ക് വീണു. ലോറി ഛിന്നഭിന്നമായി. മഹാരാഷ്ട്രയില്‍നിന്ന് കൊച്ചിയിലേക്ക് പഞ്ചസാരയുമായി വന്ന ലോറിയാണ് മറിഞ്ഞത്. നാട്ടുകാരും പോലീസും ചേര്‍ന്ന് ഡ്രൈവറെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Related Articles

Back to top button