LatestSports

ലാ ലീഗയിൽ അത്‌ലറ്റികോ മാഡ്രിഡിന് ജയം

“Manju”

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ സെവിയയെ തോൽപ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അത്‌ലറ്റികോയുടെ ജയം. സ്വന്തം തട്ടകമായ വാൻഡാ മെട്രോപോളിറ്റാനോവിൽ നടന്ന മത്സരത്തിലാണ് സെവിയയെ പരാജയപ്പെടുത്തിയത്.

കളിയുടെ ഇരുപകുതികളിലുമായാണ് അത്‌ലറ്റികോ ഗോളടിച്ചത്. 17-ാം മിനിറ്റിൽ എയ്ഞ്ചൽ കൊറയയാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് 76-ാം മിനിറ്റിൽ സൗൾ നിഗ്വസ് രണ്ടാം ഗോളും നേടി. ലീഗിൽ ഒന്നാം സ്ഥാനക്കാരാണ് അത്‌ലറ്റികോ.

Related Articles

Back to top button