KeralaLatest

രജിസ്‌ട്രേഷന്‍ കാലാവധി നീട്ടി

“Manju”

മലപ്പുറം: കേരള സ്പോര്‍ട്സ് ആക്‌ട് പ്രകാരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ള കായിക സംഘടനകളായ ക്ലബ്ബുകള്‍, ട്രസ്റ്റുകള്‍ അക്കാദമികള്‍, സ്‌കൂള്‍, കോളജ് അക്കാദമികള്‍, മറ്റു സ്പോര്‍ട്സ് ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ രജിസ്ട്രേഷന്‍ സമയപരിധി മാര്‍ച്ച്‌ 31 വരെ നീട്ടി.

തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലുള്ള സ്പോര്‍ട്സ് ക്ലബുകള്‍, സംഘടനകള്‍ എന്നിവ സൊസൈറ്റി ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് സഹിതം അവ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ബന്ധപ്പെട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം.

രജിസ്ട്രേഷന്‍ സംബന്ധിച്ച്‌ വിശദവിവരങ്ങള്‍ക്ക് സെക്രട്ടറി, മലപ്പുറം ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം ഫോണ്‍: 0483 2734701, 9495243423 എന്ന വിലാസത്തില്‍ ബന്ധപ്പെടാം. 2000 ലെ കേരള സ്പോര്‍ട്സ് ആക്‌ട് പ്രകാരം സംസ്ഥാന/ ജില്ലാതലങ്ങളിലും ഗ്രാമ പഞ്ചായത്ത്, നഗരസഭ , കോര്‍പ്പറേഷന്‍ തലങ്ങളിലും സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥ പ്രകാരം സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 87 നഗരസഭകളിലും ആറ് കോര്‍പ്പറേഷനുകളിലും സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിന് ഉത്തരവായിട്ടുണ്ട്.

Related Articles

Back to top button