IndiaKeralaLatest

മണിക്​ഫാന്‍ എന്ന പ്രതിഭയെ കണ്ടെത്തിയ മോദി ടീമിന്​ അഭിനന്ദനം – എ.പി. അബ്​ദുല്ലക്കുട്ടി

“Manju”

മണിക് ഫാൻ എന്ന പ്രതിഭയെ കണ്ടെത്തിയ മോദി ടീമിന് അഭിനന്ദനം - എ.പി. അബ്  ദുല്ലക്കുട്ടി | Congratulations to Modi team for discovering Manik Fan - AP  Abdullakutty | Madhyamam
കോഴിക്കോട്​: പത്മശ്രീ അവാര്‍ഡ്​ ജേതാവും ഗോള, സമുദ്ര ശാസ്​ത്രജ്​ഞനു​മായ അലി മണിക്​ഫാന്‍ എന്ന പ്രതിഭയെ കണ്ടെത്തിയ മോദി ടീം അഭിനന്ദനമര്‍ഹിക്കുന്നതായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്​ദുല്ലക്കുട്ടി. മണിക്​ഫാന്‍ താമസിക്കുന്ന കോഴിക്കോ​ട്ടെ വീട്ടില്‍ചെന്ന്​ ആദരിച്ചശേഷം ഫേസ്​ബുക്കില്‍ എഴുതിയ കുറിപ്പിലാണ്​ അബ്​ദുല്ലക്കുട്ടി മോദിക്ക്​ അഭിനന്ദനമറിയിച്ചത്​.
ബി​.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍, ബി​.ജെ.പി ലക്ഷദ്വീപ് പാര്‍ട്ടി ജനറല്‍ സിക്രട്ടറി എച്ച്‌​.കെ. മുഹമ്മദ് കാസിം എന്നിവരും കൂടെ ഉണ്ടായിരുന്നു.
വിവിധ സാ​ങ്കേതിക വിജ്ഞാന ശാഖകളില്‍ കഴിവ്​ തെളിയിച്ച ലക്ഷദ്വീപിലെ മിനിക്കോയ് സ്വദേശിയായ അലി മണിക്​ഫാനെ കഴിഞ്ഞ ദിവസം രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. സമുദ്ര ഗവേഷകന്‍, ജ്യോതിശാസ്‌ത്ര പണ്ഡിതന്‍, ഭൗമ ശാസ്ത്രജ്ഞന്‍, സാമൂഹിക ശാസ്ത്രജ്ഞന്‍, കപ്പല്‍ നിര്‍മാണ വിദഗ്ധന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, പ്രകൃതി നിരീക്ഷകന്‍, ബഹുഭാഷാപണ്ഡിതന്‍ തുടങ്ങിയ നിലകളിലും ശ്രദ്ധേയനാണ്​‌ ഈ 83കാരന്‍. ഇദ്ദേഹം കണ്ടെത്തിയ അപൂര്‍വ മത്സ്യത്തിന്​ ‘അബു ദഫ് ദഫ് മണിക്​ഫാനി’ എന്ന പേര്​ നല്‍കി ലോകം ആദരിച്ചിട്ടുണ്ട്​.ഇംഗ്ലീഷ്, ലാറ്റിന്‍, ഫ്രഞ്ച്, റഷ്യന്‍, ജര്‍മന്‍, പേര്‍ഷ്യന്‍, അറബിക്, ഉറുദു, ഹിന്ദി, ദ്വീപ് ഭാഷയായ മഹല്‍, മലയാളം, തമിഴ്, സംസ്കൃതം തുടങ്ങി പതിനഞ്ചോളം ഭാഷകള്‍ അറിയാം. ഇദ്ദേഹം ശാസ്​ത്രീയമായി തയാറാക്കിയ ചാന്ദ്രകലണ്ടര്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
അബ്​ദുല്ലക്കുട്ടിയുടെ ഫേസ്​ബുക്​ പോസ്റ്റിന്‍റെ പൂര്‍ണരൂപം
പത്മശ്രീ അവാര്‍ഡ് ജേതാവ്
ലക്ഷദ്വീപിന്റെ മഹാനായ പുത്രനെ കോഴിക്കോട്ടെ വീട്ടില്‍ ചെന്ന് ആദരിച്ചു.
BJP. ജില്ലാ പ്രസിഡന്റ് VK സജീവന്‍ , ദ്വീപ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി
HK മുഹമ്മദ് കാസിം
എന്നിവര്‍ കൂടെ ഉണ്ടായിരുന്നു. ആഴക്കടല്‍ മുതല്‍ ആകാശത്തോളം ഗവേഷണ ത്വരയുമായി ഇന്നും ജീവിക്കുന്ന ഈ പ്രതിഭയെ കണ്ടെത്തി
യ മോദീ ടീം അഭിനന്ദന മര്‍ഹിക്കുന്നു

Related Articles

Back to top button