KeralaLatestThiruvananthapuram

ഒ.വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് ടി. പത്മനാഭനും സുഭാഷ് ചന്ദ്രനും അമല്‍ രാജും അര്‍ഹരായി

“Manju”

ടി പത്മനാഭനും സുഭാഷ് ചന്ദ്രനും അമല്‍ രാജിനും ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം  | O V Vijayan Literary Award| o v vijayan literary award 2020| subhash  chandran books| t padmanabhan

സിന്ധുമോൾ. ആർ

പാലക്കാട്: എഴുത്തുകാരായ ടി. പത്മനാഭനും സുഭാഷ് ചന്ദ്രനും അമല്‍ രാജും ഒ.വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹരായി. 2017, 2018, 2019 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പുറത്തിറങ്ങിയ കഥാസമാഹാരം, നോവല്‍, പ്രസിദ്ധീകരിക്കാത്ത യുവകഥ എന്നിവയ്ക്കാണ് പുരസ്‌കാരം. കഥാസമാഹാരം, നോവല്‍ എന്നിവയ്ക്ക് 25000 രൂപയും കഥയ്ക്ക് 10000 രൂപയുമാണ് പുരസ്‌കാരത്തുക. ഡിസംബര്‍ മാസത്തില്‍ ഒ.വി വിജയന്‍ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

മരയ, എന്റെ മൂന്നാമത്തെ നോവല്‍ എന്നീ കഥാസമാഹാരങ്ങള്‍ പരിഗണിച്ചാണ് ടി പത്മനാഭന് മികച്ച കഥാസാമാഹരത്തിനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. സമുദ്രശില എന്ന നോവലാണ് സുഭാഷ് ചന്ദ്രനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നാല്‍പത് വയസ്സില്‍ താഴെയുള്ളവരുടെ പ്രസിദ്ധീകരിക്കാത്ത കഥയ്ക്കായുള്ള യുവകഥാപുര്‌സകാരത്തിന് കണ്ണൂര്‍ സ്വദേശി അമല്‍ രജ് പാറമേല്‍ അര്‍ഹനായി.

Related Articles

Back to top button