KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (04-04-2023) ചൊവ്വാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (04-04-2023) ചൊവ്വാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

• ശാന്തിഗിരി ആശ്രമം, ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനിയുടെ ബത്തേരി, കോഴിക്കോട് തീർത്ഥയാത്രക്ക് ഇന്ന് തുടക്കമാകുന്നു. രാവിലെ 10.00 മണിക്ക് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നിന്നും പുറപ്പെടുന്നു.   11.30 നാണ് കണ്ണൂരിലേക്കുള്ള ഫ്ലൈറ്റ്.  കണ്ണൂരിൽ നിന്നും റോഡ് മാർഗ്ഗം ശിഷ്യപൂജിത വയനാട് സുൽത്തൻബത്തേരിയിൽ എത്തിച്ചേരുന്നു.  വൈകിട്ട് 06: 30 ന് ശാന്തിഗിരി ആശ്രമം, സുൽത്താൻ ബത്തേരി ബ്രാഞ്ചിലെത്തുന്ന ജനനിയെ പൂർണകുംഭം നൽകി സ്വീകരിക്കുന്നു. ഏപ്രിൽ 5 (നാളെ) നടക്കുന്ന പുനഃ പ്രതിഷ്ഠാ ചടങ്ങുകൾക്ക് വേണ്ടിയാണ് ശിഷ്യപൂജിതയുടെ ശാന്തിഗിരി ആശ്രമം, സുൽത്താൻ ബത്തേരി ബ്രാഞ്ച് സന്ദർശനം. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഫിനാൻസ് സെക്രട്ടറി ജനനി നിർമ്മല ജ്ഞാനതപസ്വിനി എന്നിവരും  സന്ന്യാസി സന്ന്യാസിനിമാർ, ബ്രഹ്മചാരി ബ്രഹ്മചാരിണികൾ ഉൾപ്പെടെ 100 ൽ പരം ആത്മബന്ധുക്കളും ശിഷ്യപൂജിതയെ അനുഗമിക്കുന്നു.

• കോഴിക്കോട് വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിന്റെ ഭാഗമായി മൺചിത്രമൊരുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഏപ്രിൽ 7 നാണ് ചിത്രപ്രദർശനം നടക്കുന്നത്.

• പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – നെയ്യാറ്റിൻകര ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button