IndiaLatest

‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുമെന്ന് കേന്ദ്രം

“Manju”

കർഷക പ്രതിഷേധം : ഡൽഹി അതിർത്തിയിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുമെന്ന്  കേന്ദ്രം

ശ്രീജ.എസ്

ന്യൂഡല്‍ഹി; കര്‍ഷക പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവക്കുന്നു. അതിര്‍ത്തി പ്രദേശങ്ങളായ സിംഘു, ഗാസിപുര്‍, തിക്രി എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ രണ്ടു ദിവസത്തേക്ക് താല്‍ക്കാലികമായി വിച്ഛേദിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സിംഘു, ഗാസിപുര്‍, തിക്രി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ജനുവരി 29 ന്‌ രാത്രി 11 മുതല്‍‌ ജനുവരി 31 ന്‌ 11 വരെ ഇന്റര്‍‌നെറ്റ് സേവനങ്ങള്‍‌ താല്‍‌ക്കാലികമായി വിച്ഛേദിക്കുന്നതായി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.

അതെ സമയം ഹരിയാന സര്‍ക്കാര്‍ വെള്ളിയാഴ്ച 17 ജില്ലകളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വൈകുന്നേരം 5 മണി വരെ വിച്ഛേദിച്ചിരുന്നു.കര്‍ഷകരെ ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കാന്‍ ഡല്‍ഹി അതിര്‍ത്തിയിലെ സമരകേന്ദ്രങ്ങളിലേക്ക് കര്‍ഷകര്‍ കൂട്ടത്തോടെ ഒഴുകിയെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ ഡല്‍ഹി പൊലീസിന് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു .

Related Articles

Back to top button