KeralaLatest

ഡിഗ്രി കോഴ്സുകളെ തൊഴിൽ സാധ്യതയുള്ള കോഴ്സുകളുമായി സംയോജിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം

“Manju”

ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ പരമ്പരാഗത ഡിഗ്രി കോഴ്സുകളെ തൊഴിൽ സാധ്യതയുള്ള കോഴ്സുകളുമായി സംയോജിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഇത്തരത്തിലുള്ള 100 ന്യൂജെൻ കോഴ്സുകൾ സർക്കാർ, എയ്ഡഡ് കോളജുകളിലായി ഈ അധ്യയന വർഷം അനുവദിക്കും. 60 കോഴ്സുകൾ ആരംഭിക്കാനായിരുന്നു മുൻപു തീരുമാനം.

ബിഎസ്‍സി സുവോളജിക്കൊപ്പം വൈറോളജി പഠനം, ബോട്ടണിക്കൊപ്പം ഓർഗാനിക് ഫാമിങ്, മാത്‌സിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫിസിക്സിനൊപ്പം റൊബോട്ടിക് സയൻസ്, ബിഎ ഇംഗ്ലിഷിനൊപ്പം ബിസിനസ് കമ്യൂണിക്കേഷൻ എന്നിങ്ങനെയുള്ള കോംബിനേഷനുകളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുള്ളത്. ഇതു സംബന്ധിച്ച് പഠനം നടത്തുന്ന വിദഗ്ധ സമിതി അടുത്തയാഴ്ച റിപ്പോർട്ട് സമർപ്പിക്കും.കോളജുകൾ പുതിയ കോഴ്സുകൾക്കു അപേക്ഷിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞതിനാൽ‌ ഇളവു തേടി സർക്കാർ ഗവർണർക്കു കത്തയച്ചു.

‘നാക്’ (നാഷനൽ അസസ്മെന്‍റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ) എ പ്ലസ് ഗ്രേഡുള്ള കോളജുകൾക്കു മാത്രം പുതിയ കോഴ്സ് എന്ന നിലപാടിൽനിന്നു സർക്കാർ പിന്മാറിയിട്ടുണ്ട്. വടക്കൻ ജില്ലകളിലെ കോളജുകൾ അവഗണിക്കപ്പെടുമെന്ന വിലയിരുത്തലിലാണിത്. സൗകര്യങ്ങൾ, പ്രാദേശിക സന്തുലിതാവസ്ഥ എന്നിവ കൂടി പരിഗണിച്ചാകും തീരുമാനം. പുതിയ കോഴ്സുകളിൽ 5 വർഷം കരാർ നിയമനമാകും.

Related Articles

Back to top button