International

ഭക്ഷ്യക്ഷാമം: സാധനങ്ങളുടെ വിലനിയന്ത്രണം എടുത്ത് കളഞ്ഞ് ശ്രീലങ്ക

“Manju”

കൊളംബോ: ശ്രീലങ്കയിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു.കടുത്ത ഭക്ഷ്യക്ഷാമത്തെ തുടർന്ന് രാജ്യത്തെ അവശ്യവസ്തുക്കളുടെ വിലനിയന്ത്രണം എടുത്തുക്കളഞ്ഞ് ശ്രീലങ്കൻ സർക്കാർ.

ഭക്ഷ്യവസ്തുക്കൾ പൂഴ്‌ത്തി വെയ്‌ക്കുന്നത് തടയാനാണ് സർക്കാർ നടപടി. പാൽപ്പൊടി, ഗോതമ്പ് പൊടി, പഞ്ചസാര, എൽപിജി തുടങ്ങിയവയുടെ വില നിയന്ത്രണമാണ് പിൻവലിച്ചത്. ഇതോടെ ആവശ്യ സാധനങ്ങളുടെ വിലയിൽ 37 ശതമാനത്തോളം വർദ്ധനവ് ഉണ്ടാവും. എന്നാൽ ഇത് രാജ്യത്തെ കൂടുതൽ കുഴപ്പത്തിലേക്ക് നയിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.കൊറോ പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കക്ക് വിദേശനാണ്യം ലഭിച്ചിരുന്ന പ്രധാന സ്രോതസ്സായ ടൂറിസം മേഖല തകർന്നിരുന്നു.ഇതിനെ തുടർന്നാണ് രാജ്യം സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ തുടങ്ങിയത്. ചൈനയിൽ നിന്നും വാങ്ങിയ കടത്തിന് ഉയർന്ന പലിശ നിരക്ക് ഈടാക്കിയതും രാജ്യത്തിന് തിരിച്ചടിയായി.

Related Articles

Back to top button