KeralaLatestThrissur

അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം: മന്ത്രി കെ രാജന്‍

“Manju”

തൃശൂര്‍: ആദിവാസി മേഖലകളിലടക്കം അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യൂ മന്ത്രി അഡ്വ. കെ രാജന്‍. പീച്ചി വൈല്‍ഡ് ലൈഫ് ഡിവിഷന്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്ഘാടനം നിര്‍ച്ചവഹിക്കുകയായിരുന്നു മന്ത്രി . പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ വേഗത്തില്‍ പരിഹരിക്കും. ആവശ്യമെങ്കില്‍ നിയമ ഭേദഗതി ചെയ്യുന്നതിനുള്ള ഇടപെടലുണ്ടാകും. കയ്യേറ്റങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകും. ഒളകരയുള്‍പ്പെടെയുള്ള വനമേഖലകളിലെ ഭൂപ്രശ്‌നം വേഗത്തില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓഫിസ് വളപ്പില്‍ മന്ത്രി വൃക്ഷത്തൈ നട്ടു. മണിയന്‍ കിണര്‍, എച്ചിപ്പാറ, ഒളകര, കാക്കിനിക്കാട് ഊരുകളിലെ 175 കുടുംബങ്ങള്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുകളുടെ വിതരണം. വിവിധ ഊരുകളിലെ 140 വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സാമഗ്രികളുടെ വിതരണം, 82 കുടുംബങ്ങള്‍ക്കുള്ള സൗരോര്‍ജ വിളക്കുകളുടെ വിതരണം, വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്യല്‍ എന്നിവയും മന്ത്രി നിര്‍വഹിച്ചു.

പാണാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍ , ജനപ്രതിനിധികളായ കെ.കെ രമേഷ്, ഷൈജു കുര്യന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദന്‍ , വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍. രാജേഷ്, വിവിധ ഊരുകളുടെ മൂപ്പന്‍മാര്‍ , ഊരു പ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button