KeralaLatest

പരിധിയില്ലാത്ത ഇന്റര്‍നെറ്റുമായി ജിയോ

“Manju”

കേരളത്തില്‍ എല്ലായിടത്തും അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനമായ ജിയോ ഫൈബര്‍ സംവിധാനം വ്യാപിപ്പിക്കാനൊരുങ്ങി ജിയോ. നിലവില്‍ സംസ്ഥാനത്തെ 33 പ്രധാന നഗരങ്ങളിലാണ് ജിയോ ഫൈബര്‍ സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ 60 നഗരങ്ങളിലേക്ക് കൂടി ജിയോ ഫൈബര്‍ സേവനം വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

399 രൂപ മുതല്‍ തുടങ്ങുന്ന അണ്‍ലിമിറ്റഡ് ഹൈ സ്പീഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്. പുതിയ പോസ്റ്റ്പെയ്ഡ് കണക്ഷനോടൊപ്പം ജിയോ സെറ്റ് ടോപ് ബോക്സും റൗട്ടറും സൗജന്യമായി നല്‍കുന്നുണ്ട്. കൂടാതെ, ഇന്‍സ്റ്റാളേഷനും സൗജന്യമാണ്.

പരിധിയില്ലാത്ത വാര്‍ത്തകള്‍, വിനോദം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്കുളള ആക്സസും ജിയോഫൈബര്‍ ഉറപ്പുനല്‍കുന്നുണ്ട്. കുടുംബങ്ങള്‍ മുതല്‍ വന്‍കിട മേഖലകളിലെ പ്രൊഫഷണലുകള്‍ വരെ ജിയോ ഫൈബര്‍ സേവനം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

Related Articles

Back to top button