IndiaLatest

രാഷ്ട്രപതി ഭവന്‍ സന്ദ‍ർശകർക്കായി വീണ്ടും തുറക്കുന്നു

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം രാഷ്ട്രപതി ഭവന്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. ശനിയാഴ്ച മുതലാണ് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച്‌ 13നാണ് രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി ലഭിക്കുള്ളു.

https://presidentofindia.nic.in,https://rashtrapatisachivalaya.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയാണ് ബുക്ക് ചെയ്യേണ്ടതെന്ന് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സന്ദര്‍ശകര്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം.

Related Articles

Back to top button