IndiaKeralaLatest

ഉത്തര്‍പ്രദേശ് ഒരു ബിജെപി എംഎല്‍എ കൂടി : കോവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

ലക്നോ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച്‌ ഒരു ബിജെപി എംഎല്‍എ കൂടി മരിച്ചു. ബറേലി നവാബ്ഗഞ്ചില്‍ നിന്നുള്ള എംഎല്‍എ കേസര്‍ സിംഗ് ആണ് മരിച്ചത്. നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
കോവിഡ് ബാധിച്ച്‌ മരിക്കുന്ന യോഗി ആദിത്യനാഥ് സര്‍ക്കാറിലെ അഞ്ചാത്തെ എംഎല്‍എയാണ് കേസര്‍ സിംഗ്. മന്ത്രിമാരായ ചേതന്‍ ചൗഹന്‍, കമല റാണി വരുണ്‍, സുരേഷ് ശ്രീവാസ്തവ, രമേശ് ചന്ദ്ര ദിവാകര്‍ എന്നിവര്‍ നേരത്തെ കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു.

Related Articles

Back to top button