KeralaLatest

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

“Manju”

CPM meeting: തെരഞ്ഞെടുപ്പ് അവലോകനം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം  ഇന്ന് - cpm state secretariat meeting today at thiruvananthapuram | Samayam  Malayalam

ശ്രീജ.എസ്

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും തന്നെയാകും യോഗത്തിന്റെ പ്രധാന അജണ്ട. തുടര്‍ച്ചയായി രണ്ടു തവണ വിജയിച്ചവര്‍ മല്‍സരിക്കേണ്ട എന്ന തീരുമാനത്തില്‍ ഇളവ് നല്‍കുന്ന കാര്യവും യോഗം ഇന്ന് ചര്‍ച്ച ചെയ്യും.
കേന്ദ്ര കമ്മിറ്റി യോഗതീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പിന്നാലെ സീറ്റ് വിഭജനവും- സ്ഥാനാര്‍ഥി നിര്‍ണയവും ആകും ഇന്നത്തെ പ്രധാന ചര്‍ച്ച . ഘടക കക്ഷികളുമായി സീറ്റുകള്‍ വെച്ച്‌ മാറുന്നതും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ മത്സര രംഗത്തിറങ്ങുന്നവര്‍ ആരൊക്കെ , ജില്ലാ സെക്രട്ടറിമാരുടെ സ്ഥാനാര്‍ഥിത്വം തുടങ്ങി തുടര്‍ ഭരണം മുന്നില്‍ കണ്ട് സിപിഎം നടത്തുന്ന നിര്‍ണായക ചര്‍ച്ചയാകും ഇന്ന് തിരുവനന്തപുരത്ത് നടക്കുക. അനാരോഗ്യം മൂലം വിട്ടു നില്‍ക്കുന്ന വിഎസിന് പകരം മലമ്പുഴയില്‍ ആക്റ്റിങ്ങ് സെക്രട്ടറി എ.വിജയരാഘവന്‍ മല്‍സരിക്കുമെന്ന് സൂചനയുണ്ട്.

പാലക്കാട്ടേ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പല സിറ്റിംഗ് എംഎല്‍എമാരുടെ സ്ഥാനാര്‍ഥിത്വ സാധ്യതകളെ ഇല്ലാതാക്കി. എന്നാല്‍ മന്ത്രിമാരില്‍ ഭൂരിഭാഗവും വീണ്ടും മല്‍സരിച്ചേക്കുമെന്നാണ് സൂചന. ഇപി ജയരാജന്‍ മത്സരരംഗത്തു നിന്ന് പിന്‍മാറി പകരം പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. അങ്ങനെ വന്നാല്‍ കെകെ ഷൈലജ കൂത്തുപറമ്പില്‍ നിന്ന് മട്ടന്നൂരിലേക്ക് മാറിയേക്കും. കെഎന്‍ ബാലഗോപാല്‍, പി.രാജീവ് തുടങ്ങിയ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും മുന്‍ എംപിമാരായ എംബി രാജേഷ്, പി.കെ.ബിജു തുടങ്ങിയവര്‍ക്ക് പുറമേ എഎ റഹീം, ജയ്ക്ക് സി തോമസ്, സച്ചിന്‍ ദേവ് തുടങ്ങിയ യുവജന സംഘടനാനേതാക്കളും വിവിധ മണ്ഡലങ്ങളില്‍ പരിഗണിക്കപ്പെടാനാണ് സാധ്യത.

കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ മല്‍സരിക്കുന്ന കാര്യം ഉറപ്പായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ പിഎ മുഹമ്മദ് റിയാസിന് ഇത്തവണ സീറ്റ് വിഭജനത്തില്‍ പ്രത്യേക പരിഗണന നല്‍കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും നാളെയും മറ്റന്നാളുമായി നടക്കുന്ന സംസ്ഥാന സമിതിയിലും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച പ്രാഥമിക ധാരണ മാത്രമാകും ഉണ്ടാക്കുക.

Related Articles

Back to top button