IndiaLatest

പരിസ്ഥിതി സൗഹൃദ വിവാഹവുമായി ദമ്പതികള്‍

“Manju”

ഒരു മഹാമാരിയ്ക്കിടയിലും ആളുകള്‍ വലിയ ആഡംബര വിവാഹങ്ങള്‍ നടത്തുന്ന കാഴ്ച നാം കണ്ടതാണ്. അവയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു വിവാഹച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുകയാണ് ഡല്‍ഹിയില്‍ നിന്നുള്ള ദമ്പതികള്‍. പ്രകൃതിയോടുള്ള തങ്ങളുടെ സ്നേഹവും കരുതലും കാത്തു സൂക്ഷിക്കാനായി ഒരു പരിസ്ഥിതി സൗഹൃദവിവാഹമാണ് ഇരുവരും നടത്തിയത്. പരിസ്ഥിതിയെക്കുറിച്ച്‌ കൂടുതല്‍ ആളുകള്‍ ബോധവാന്മാരും ആശങ്കാകുലരുമായി മാറുകയാണ്. മലിനീകരണവും മറ്റു പരിസ്ഥിതി പ്രശ്നങ്ങളും നേരിടാന്‍ അടിയന്തിരമായ പ്രവര്‍ത്തനങ്ങളാണ് നമുക്ക് ആവശ്യം. ആ അര്‍ത്ഥത്തില്‍ ഇതൊരു നല്ല തുടക്കമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.ഡല്‍ഹി സ്വദേശികളായ ആദിത്യ അഗര്‍വാളും മാധുരി ബലോഡിയും തമ്മിലുള്ള വിവാഹമാണ് പരിസ്ഥിതി സൗഹാര്‍ദ്ദമായ ചടങ്ങുകളുടെ പേരില്‍ ശ്രദ്ധേയമാകുന്നത്. 32-കാരനായ വരന്‍ വിവാഹത്തിനെത്തിയത് കാറിലോ രഥത്തിലോ ഒന്നുമല്ല, മറിച്ച്‌ യുലു ബൈക്ക് ഓടിച്ചുകൊണ്ടാണ്. ഒരു സാമൂഹ്യ സംരംഭക കൂടിയായ വധു മാധുരിയാണ് ഇത്തരത്തില്‍ വിവാഹ ചടങ്ങുകള്‍ നടത്താനുള്ള ആശയം മുന്നോട്ടു വെച്ചത്. പന്തല്‍ ഉള്‍പ്പെടെയുള്ള എല്ലാ അലങ്കാര വസ്തുക്കളും റീസൈക്കിള്‍ ചെയ്തതോ അല്ലെങ്കില്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായതോ ആയ വസ്തുക്കള്‍ കൊണ്ടാണ് നിര്‍മിച്ചത്. പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം ചടങ്ങില്‍ പൂര്‍ണമായും ഒഴിവാക്കി. –

Related Articles

Back to top button