IndiaKeralaLatest

ചിന്ത ജെറോം ഡിവൈഎഫ്‌ഐ അഖിലേന്ത്യകമ്മിറ്റിയില്‍

“Manju”

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യ കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നും അഞ്ചുപേരെ കൂടി ഉള്‍പ്പെടുത്തി. കെ യു ജനീഷ് കുമാര്‍, വി കെ സനോജ്, ഗ്രീഷ്‌മ അജയഘോഷ്, ചിന്ത ജെറോം, എം വിജിന്‍ എന്നിവരാണ് പുതുമുഖങ്ങള്‍. നിലവില്‍ കമ്മിറ്റിയിലുള്ള എ എ റഹിം, എസ് സതീഷ്, എസ് കെ സജീഷ് എന്നിവര്‍ക്ക് പുറമെയാണ് പുതിയ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്.
ഇതോടുകൂടി ഡിവൈഎഫ്‌ഐയുടെ കേന്ദ്രകമ്മിറ്റിയില്‍ കേരളത്തിന്റെ സാന്നിധ്യം നിര്‍ണായകമായി തീര്‍ന്നിരിക്കുകയാണ്. യുവനേതാക്കളായ എ എന്‍ ഷംസീര്‍, എം സ്വരാജ് എന്നിവര്‍ യഥാക്രമം വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കാവുന്ന യുവനേതാക്കളുടെ കൂട്ടത്തില്‍ എ എ റഹിനും ചിന്തയ‌്ക്കും സാദ്ധ്യതയേറെയാണ്. യുവജന കമ്മിഷന്‍ അദ്ധ്യക്ഷയാണ് നിലവില്‍ ചിന്ത ജെറോം.

Related Articles

Back to top button