KeralaLatest

ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയിൽ ഹാജരായി; ജാമ്യം അനുവദിച്ചു

“Manju”

തിരുവനന്തപുരം• മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമന് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) ജാമ്യം അനുവദിച്ചു. േകസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് കോടതിയിൽ ഹാജരായിരുന്നു. നേരത്തെ മൂന്നുതവണ ഹാജരാകാതിരുന്നതിനാൽ ഇന്ന് ഹാജരാകണമെന്ന് കോടതി അന്ത്യശാസനം നൽകിയിരുന്നു.

രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ നേരത്തെ ജാമ്യമെടുത്തിരുന്നു. 50,000 രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിൻമേലും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിൻമേലുമാണ് വഫയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. അപകടസമയത്ത് ശ്രീറാം ഓടിച്ചിരുന്നത് വഫയുടെ പേരിലുള്ള വാഹനമാണ്.

Related Articles

Back to top button