Thiruvananthapuram

ആറ്റിങ്ങലിലെ ജ്വല്ലറിയിൽ 3 ജീവനക്കാർക്ക് കൊവിഡ്, താൽക്കാലികമായി സ്ഥാപനം അടച്ചിടാൻ നഗരസഭ നിർദ്ദേശിച്ചു.

“Manju”

ആറ്റിങ്ങൽ: ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഒരു ജ്വല്ലറിയിലെ 3 ജീവനക്കാർക്കാണ് ഇന്ന് രോഗം സ്ഥിതീകരിച്ചത്. തൃശൂർ സ്വദേശികളായ ഇവർ ഫീൽഡ് സ്റ്റാഫുകൾ ആണെന്ന് മാനേജ്മെന്റ് അറിയിച്ചു. ഏകദേശം 49 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ കല്യാൺ ആശുപത്രിയിൽ 20 ജീവനക്കാരെ പരിശോധിക്കുകയും അതിൽ 3 പേർക്ക് രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. ഇവരെ മാനേജ്മെന്റ് പ്രത്യേകം തയ്യാറാക്കിയ റൂം ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു. തുടർന്ന് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്.മനോജ്, ജെ.എച്ച്.ഐ സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി താൽക്കാലികമായി സ്ഥാപനം അടച്ചിടാനും മറ്റ് ജീവനക്കാരെ സെൽഫ് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റാനും നിർദ്ദേശിച്ചു.ബാക്കിയുള്ള ജീവനക്കാരെ പരിശോധിച്ചതിന് ശേഷം മാത്രമേ സ്ഥാപനം തുറക്കാൻ അനുവദിക്കുകയുള്ളു എന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

Related Articles

Back to top button