ArticleLatest

മൃദുമൊഴി സുഖപദം തഴുകിയാരാരോ…

“Manju”

ഒരു ഗാനം

അനിൽ ചേർത്തല

മൃദുമൊഴി സുഖപദം തഴുകിയാരാരോ
ശ്രുതിമധുരമീ മധുകണം ശിശിര ശാരീരം
ഇതു നിന്റെ ശാലീനം
എൻ മോഹമഴമേഘം….. വരു നീ സഖീ
ഇതു പോലിനി ഒരു രാനിലാവില്ലാ.

കാവണിക്കാവിലേ പൂനിലാക്കാറ്റും
ആവണിക്കൂട്ടിലേ താലി മേലാപ്പും
മാനത്തെ രാമഴത്തീരത്തെ ത്താമരമലരു നീ
മധുമൊഴീ….. ചേലൊത്തച്ചേലല
ത്താഴത്തെത്തുമ്പപ്പൂവഴകു നീ പ്രിയസഖീ…
അഴകേ… നിലാത്തിരകളിതോളമാലോലം.

നീ മഴപ്പാട്ടിലേ കൂട്ടു താരാട്ടും
തേനലച്ചോട്ടിലേ പൂത്ത പൂന്തോപ്പും.
പൂമുറ്റത്തേക്കണി വാലിട്ട ലാത്തിരി
ചിരി മൊഴി ചിണുങ്ങിനീ
മാനത്തെച്ചേങ്കിലത്താളത്തിലീണത്തി
ലണിഞൊറി കുണുങ്ങി നീ….
കനവേ… ചില്ലോലച്ചിറകല മോഹമീ മേഘം

Related Articles

Back to top button