IndiaLatest

ഇന്ധന വില വീണ്ടും‍ കൂടി

“Manju”

Image result for ഇന്ധന വില വീണ്ടും‍ കൂടി

ശ്രീജ.എസ്

ഡല്‍ഹി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുതിക്കുന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും വര്‍ധിപ്പിച്ചു. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വില വര്‍ധനയാണിത്. സംസ്ഥാനത്ത് കഴിഞ്ഞ മാസം പത്ത് തവണയാണ് ഇന്ധന വില ഉയര്‍ന്നത്.

ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 88.53 രൂപയും ഡീസല്‍ ലിറ്ററിന് 82.65 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 86.83 രൂപയും ഡീസല്‍ 81.06 രൂപയുമായി. രാജ്യാന്തര വിപണിയിലും വില വര്‍ധിച്ചിട്ടുണ്ട്. അമേരിക്കയില്‍ എണ്ണയുടെ സ്റ്റോക്കില്‍ കുറവ് വന്നതാണ് വില കൂടാനുളള പ്രധാന കാരണം. രാജ്യാന്തര വിപണിയില്‍ വിലയിടിവ് തടയാന്‍ ഉത്പാദനം കുറയ്ക്കുമെന്ന ഒപെക് രാജ്യങ്ങളുടെ നിലപാടും വില കൂടാനിടയാക്കി.

Related Articles

Back to top button