IndiaKeralaLatest

‘ന​ട്ടെല്ലുള്ളവരെ ഹീറോകളാക്കുക’- നടന്‍ സിദ്ധാര്‍ത്ഥ്

“Manju”

കര്‍ഷക വിഷയത്തില്‍ സര്‍ക്കാറിനെ പിന്തുണച്ച്‌​ രംഗത്ത്​ വന്ന സെലിബ്രിറ്റികളെ പരിഹസിച്ച്‌​ നടന്‍ സിദ്ധാര്‍ഥ്​. സച്ചിന്‍, അക്ഷയ്​ കുമാര്‍ തുടങ്ങിയവരെ വിമര്‍ശിച്ചാണ്​ നടന്‍ രംഗത്ത്​ എത്തിയത്​. ഹീറോകളെ തിരഞ്ഞെടുക്കു​മ്പോള്‍ വിവേകത്തോടെ വേണമെന്നും അല്ലെങ്കില്‍ ഇങ്ങിനെ മൂക്കുംകുത്തി വീഴുന്നത്​ കാണേണ്ടിവരുമെന്നും സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. വിദ്യാഭ്യാസം, അനുകമ്പ, സത്യസന്ധത ഒപ്പം അല്‍പ്പം ന​ട്ടെല്ലും ഉണ്ടായിരുന്നെങ്കില്‍ ഇവര്‍ രക്ഷപ്പെ​ട്ടേനെയെന്നും അദ്ദേഹം​ പറയുന്നു.
‘നിങ്ങളുടെ നായകരെ വിവേകത്തോടെ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ മൂക്കുംകുത്തി വീഴുന്നത്​ കാണേണ്ടിവരും. വിദ്യാഭ്യാസം, അനുകമ്പ, സത്യസന്ധത ഒപ്പം അല്‍പ്പം ന​ട്ടെല്ലും ഉണ്ടായിരുന്നെങ്കില്‍ ഇവര്‍ രക്ഷപ്പെ​ട്ടേനെ’- സിദ്ധാര്‍ഥ്​ ട്വീറ്റ്​ ചെയ്​തു.നേരത്തേ നടത്തിയ മറ്റൊരു ട്വീറ്റില്‍ പെ​ട്ടെന്ന്​ ഒരുകൂട്ടം ആളുകള്‍ ഒരു വിഷയത്തില്‍ പ്രതികരിക്കുന്നതിനേയും സിദ്ധാര്‍ഥ്​ പരിഹസിച്ചിരുന്നു.

Related Articles

Back to top button