തിരുവനന്തപുരം :ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിൽ 2022-23 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താക്കളോടൊപ്പം കോളജിൽ നേരിട്ട് ഹാജരാകണം. പോളിടെക്നിക് പ്രവേശനത്തിനായി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാത്തവർക്കും സർക്കാർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപെടാത്തവർക്കും ഇപ്പോൾ അപേക്ഷ നൽകാം. SC/ST/OEC/OBC-H വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യവും സ്കോളർഷിപ്പും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04862 297617 , 9447847816 , 85470 05084, 9495276791
Related Articles
മിനി വെന്റിലേറ്റര്‍ മാതൃകയുമായി പാലാ സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി.കള്‍
April 15, 2020 7:47 PM
Check Also
Close
-
മുങ്ങാംകുഴിയിട്ട് മീന്‍പിടിത്തം; യുവാവിന്റെ വായില്‍ മീന്‍ കയറിJune 2, 2022 4:33 PM