KeralaLatest

അപ്പോളോ കോളനിയുടെ സമഗ്ര വികസനത്തിനായി 8.6 കോടി : മന്ത്രി ജി.ആർ.അനില്‍

“Manju”

ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ്, 20/07/2022

തിരുവനന്തപുരം : അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അപ്പോളോ കോളനി സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രിയും സ്ഥലം എം. എല്‍. എ യുമായ ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയില്‍ പട്ടികജാതി – ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ. രാധാകൃഷ്ണന്‍ ഇന്ന് നിർവ്വഹിക്കും. ജില്ലയിലെ ഏറ്റവും വലിയ കോളനിയായ അപ്പോളോ, കൂടാതെ തോപ്പിനകം, അഞ്ചേക്കർ എന്നീ പ്രദേശങ്ങളിലെ താമസക്കാരായ ജനങ്ങളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും , ശുചിത്വ പ്രശ്നം, ഗാർഹിക മാലിന്യ സംസ്കരണം, കുടിവെള്ള ലഭ്യത എന്നിവ ഉള്‍പ്പെടെയുള്ള ബൃഹത് പദ്ധതിക്കാണ് സമഗ്ര കോളനി വികസനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി 8.60 കോടിലക്ഷം രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി സെപ്റ്റിക് ടാങ്ക് വിത്ത് സോക്പിറ്റ് നിർമ്മാണവും ശൗചാലയങ്ങള്‍ ഇല്ലാത്തതായി കണ്ടെത്തിയ 90 വീടുകളില്‍ ശൗചാലയവും കോളനിയിലെ വീടുകളുടെ പുനരുദ്ധാരണവും ഭവന നിർമ്മാണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കൂടാതെ റോഡ് കോണ്‍ക്രീറ്റ്, റീടാറിംഗ് ഉള്‍പ്പെടുന്ന അടിസ്ഥാന വികസന പദ്ധതികളും കിണറുകളുടെ നവീകരണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ജൈവമാലിന്യ കമ്പോസ്റ്റും ഓടകളുടെ നവീകരണമടക്കമുള്ള പദ്ധതി പ്രദേശത്തെ 350 ഓളം കുടുംബങ്ങളിലെ1456 ജനങ്ങള്‍ക്ക് പ്രയോജനകരമാകും. പട്ടിക ജാതി വികസന വകുപ്പ്, LSGD, MGNREGS, ശുചിത്വ മിഷന്‍, ലൈഫ് മിഷന്‍, ഇറിഗേഷന്‍, PWD വാട്ടർ അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും.

Related Articles

Back to top button