InternationalLatest

മുങ്ങാംകുഴിയിട്ട് മീന്‍പിടിത്തം; യുവാവിന്റെ വായില്‍ മീന്‍ കയറി

“Manju”

ബാങ്കോക്ക്: മത്സ്യബന്ധനത്തിനിടെ മത്സ്യം വായില്‍പോയ യുവാവിന് വേണ്ടി വന്നത് മേജര്‍ ഓപ്പറേഷന്‍.തായ്‌ലന്‍ഡിലാണ് സംഭവം.
പരമ്ബരാഗതരീതിയില്‍ വെള്ളത്തില്‍ മുങ്ങാംകുഴിയിട്ട് മത്സ്യബന്ധനം നടത്തുന്നതിനിടെ മത്സ്യം വായില്‍പോവുകയായിരുന്നു.
മത്സ്യം തൊണ്ടയില്‍ കുടുങ്ങിയതോടെ യുവാവിന് ശ്വാസതടസ്സം നേരിട്ടു. ഏറെ നേരം പരിശ്രമിച്ചെങ്കിലും മീനിനെ തൊണ്ടയില്‍ നിന്ന് പുറത്തെടുക്കാനായില്ല. ഇതോടെ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
വിദഗ്ധ പരിശോധനയില്‍ മത്സ്യം യുവാവിന്റെ തൊണ്ടയ്‌ക്കും മൂക്കിനുമിടയിലുള്ള ഭാഗത്ത് കുടുങ്ങിയതായി കണ്ടെത്തി. അഞ്ച് ഇഞ്ചോളം വലുപ്പം വരുന്നതായിരുന്നു മത്സ്യം. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി മത്സ്യത്തെ പുറത്തെടുക്കുകയായിരുന്നു. അപൂര്‍വ്വമായ സംഭവം എന്നാണ് ഡോക്ടര്‍മാര്‍ ഇതിനെ വിശേഷിപ്പിച്ചത്. യുവാവ് സുഖം പ്രാപിച്ച്‌ വരികയാണെന്നും ഉടന്‍ ആശുപത്രി വിടാമെന്നും അധികൃതര്‍ വ്യക്തമാക്കി. യുവാവിന്റെ സ്‌കാനിങ്ങിന്റെ ചിത്രവും മത്സ്യത്തിന്റെ ചിത്രവും ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.

Related Articles

Back to top button