Idukki

മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി; വൈദ്യുതി നിയന്ത്രണം.

“Manju”

തൊടുപുഴ∙ ഇടുക്കി മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ജനറേറ്റർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്ക ആയിരുന്നു പൊട്ടിത്തെറി. ആളപായമില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അധിക‍ൃതർ അറിയിച്ചു.

പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി ഉൽപാദനം നിർത്തി. പീക്ക് സമയത്ത് ചെറിയ തോതിൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ നാലാം നമ്പർ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ കാരണം ഇടുക്കി നിലയത്തിലെ വൈദ്യുതി ഉൽപാദനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തകരാർ പരിഹരിച്ചു ഉല്പാദനം പുനഃസ്ഥാപിക്കുവാനുള്ള ശ്രമം നടന്നുവരുന്നു.

Related Articles

Back to top button