IndiaKeralaLatest

ഇഡ്‌ഡലി കച്ചവടക്കാരനെ 20 രൂപയ്‌ക്ക് വേണ്ടി മര്‍ദ്ദിച്ച് കൊലപ്പെടുത്തി

“Manju”

 

മുംബയ്: ഇരുപത് രൂപയുടെ പേരില്‍ മൂന്നുപേര്‍ ചേര്‍ന്ന് ഒരാളെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി. താനെയിലെ മീരാ റോഡിലെ ഇഡ്‌ഡലി വില്‍പനക്കാരനാണ് ഇത്തരത്തില്‍ ദാരുണാന്ത്യമുണ്ടായത്. ഇഡ്‌ഡലി വില്‍പന സ്‌റ്റാള്‍ നടത്തുന്ന വീരേന്ദ്ര യാദവ് എന്ന 26കാരനാണ് മരണമടഞ്ഞത്.

വെള‌ളിയാഴ്‌ച സ്‌റ്റാളിലെത്തിയ മൂന്നുപേര്‍ വീരേന്ദ്ര യാദവ് 20 രൂപ നല്‍കാനുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും മൂവരും ചേര്‍ന്ന് ഇയാളെ ക്രൂരമായി മര്‍ദ്ദിച്ച്‌ വീഴ്‌ത്തുകയുമായിരുന്നു. തലയടിച്ച്‌ നിലത്തുവീണ ഇയാള്‍ വൈകാതെ മരണമടഞ്ഞു. സംഭവത്തിന് പിന്നിലെ മൂന്ന് പേരെ പ്രതിയാക്കി കേസ് രജിസ്‌റ്റര്‍ ചെയ്‌തതായും അന്വേഷണം നടക്കുന്നതായും നയാ നഗര്‍ പൊലീസ് അറിയിച്ചു.

 

Related Articles

Back to top button