KeralaLatest

സാമൂഹിക മാദ്ധ്യമങ്ങൾ വഴി നടക്കുന്ന അതിക്രമങ്ങൾ ശക്തമായി നേരിടണമെന്ന് പിണറായി

“Manju”

തിരുവനന്തപുരം : സ്ത്രീകൾക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങൾ വഴി നടക്കുന്ന അതിക്രമങ്ങൾ ശക്തമായി നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സ്ത്രീസുരക്ഷയ്ക്കായി പോലീസ് തയ്യാറാക്കിയ നിർഭയം മൊബൈൽ ആപ്പിന്റെ പ്രകാശനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു പിണറായി .

സ്ത്രീസുരക്ഷയുടെ ഭാഗമായി 50 ശതമാനം വനിതാ പ്രാതിനിധ്യത്തോടെ ആംഡ് പോലീസിന്റെ ആറാം ബ​റ്റാലിയനും ഇന്ത്യ റിസർവ് ബ​റ്റാലിയന്റെ രണ്ടാം ബ​റ്റാലിയനും രൂപീകരിക്കാനുള്ള ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. പോലീസിൽ വനിതാപ്രാതിനിധ്യം 25 ശതമാനമായി വർദ്ധിപ്പിക്കുമെന്നും പിണറായി പറഞ്ഞു.

നിർഭയ ആപ്പ് വഴി ഇന്റർനെ​റ്റ് കവറേജ് ഇല്ലാതെ തന്നെ മുഖേന സന്ദേശങ്ങളും ലൊക്കേഷനും പോലീസുമായി പങ്കു വയ്ക്കാം. അക്രമിയുടെ ശ്രദ്ധയിൽപ്പെടാതെ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കാനും കഴിയും.ഹെൽപ്പ് ബട്ടൺ അഞ്ച് സെക്കൻഡ് അമർത്തിപ്പിടിച്ചാൽ ഫോൺ ഉപയോഗിക്കുന്ന ആളിന്റെ ലൊക്കേഷൻ ഏ​റ്റവും അടുത്തുള്ള പോലീസ് കൺട്രോൾ റൂമിലോ പോലീസ് സ്​റ്റേഷനിലോ ലഭിക്കും.

Related Articles

Back to top button