Kerala

60 ശതമാനത്തിലധികം ആരോഗ്യപ്രവർത്തകർ വാക്‌സിൻ സ്വീകരിച്ചു

“Manju”

ന്യൂഡൽഹി: സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്സിനേഷൻ ഉൾപ്പെടെയുളള നടപടികളാണ് ആരോഗ്യമന്ത്രാലയം പരിശോധിച്ചത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വീഡിയോ കോൺഫറൻസ് വഴിയാണ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയത്.

13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 60 ശതമാനത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് ഇതിനോടകം വാക്സിനേഷൻ നൽകിക്കഴിഞ്ഞതായി ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ബീഹാർ(76.6%), മധ്യപ്രദേശ്(76.1%), ത്രിപുര(76%), ഉത്തരാഖണ്ഡ്(71.5%), മിസോറം(69.7%), ഉത്തർപ്രദേശ്(69%), കേരള(68.1%), ഒഡീഷ(67.6%), രാജസ്ഥാൻ(67.3%), ഹിമാചൽപ്രദേശ്(66.8%), ലക്ഷദ്വീപ്(64.5%), ആൻഡമാൻ(62.9%), ഛത്തീസ്ഗഡ്(60.5%) എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള വാക്‌സിനേഷൻ കണക്ക്.

രാജ്യത്ത് ഇതുവരെ 56,36,868 പേർക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞു. ഇതിൽ 52,66,175 പേർ ആരോഗ്യ പ്രവർത്തകരാണ്. കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ 54.7 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,70,693 മുന്നണി പോരാളികളാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്.

Related Articles

Back to top button