Uncategorized

മോഹന്‍ലാലും മമ്മൂട്ടിയും പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

“Manju”

Image result for മോഹന്‍ലാലും മമ്മൂട്ടിയും പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

ശ്രീജ.എസ്

കൊച്ചി: താരസംഘടന അമ്മയ്ക്ക് പുതിയ ആസ്ഥാന മന്ദിരം. കലൂര്‍ ദേശാഭിമാനി റോഡിലാണ് പത്ത് കോടിയിലേറെ രൂപ ചെലവിട്ട് മൂന്ന് നിലകളിലായി പുതിയ കെട്ടിടം നിര്‍മിച്ചത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലും നടന്‍ മമ്മൂട്ടിയും ചേര്‍ന്ന് പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

സംഘടനാ രൂപീകരണത്തിന്റെ 25-ാം വര്‍ഷത്തിലാണ് തിരുവനന്തപുരത്തെ വാടകക്കെട്ടിടത്തില്‍ നിന്നും അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ ബഹുനില കെട്ടിടത്തിലേക്ക് അമ്മയുടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മാറ്റിയത്. സംഘടനയുടെ ഒത്തുചേരലുകള്‍ക്ക് പുറമേ സാംസ്‌കാരിക പരിപാടികള്‍ക്കും പുതിയ ഓഫീസ് സമുച്ചയത്തില്‍ വേദി ലഭ്യമാക്കും.നടീനടന്മാര്‍ക്ക് സ്‌ക്രിപ്റ്റ് കേള്‍ക്കാനുള്ള പ്രത്യേക കാബിനുകളും ഹാളുകളും ലോഞ്ചുമെല്ലാം പുതിയ ഓഫീസിന്റെ ഭാഗമാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചാണ് നിലവിളക്ക് തെളിയിച്ചാണ് പുതിയ ഓഫീസ് ഉദ്ഘാടനം നടത്തിയത്.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്വീകരണ മുറിയും സന്ദര്‍ശകര്‍ക്കായുള്ള ഇരിപ്പിടവുമാണ് ക്രമീകരിച്ചിരിക്കുന്നത്. മണ്‍മറഞ്ഞ താരങ്ങളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കൊളാഷ് ആണ് ഇവിടുത്ത പ്രധാന ആകര്‍ഷണം. ജീവനക്കാര്‍ക്കുള്ള മുറിയുമുണ്ട്. ഒന്നാം നിലയില്‍ പ്രസിഡണ്ട് മോഹന്‍ലാലിലും സെക്രട്ടറി ഇടവേള ബാബുവിനും മുറികള്‍ ക്രമീകരിച്ചിരിക്കുന്നു.എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും മുറിയുണ്ട്.

രണ്ടാം നിലയിലാണ് യോഗങ്ങള്‍ക്കുള്ള മുറി. മുന്നൂറുപേര്‍ക്ക് ഒരേസമയം പരിപാടിയില്‍ പങ്കെടുക്കാം. അമ്മയുടെ ജനറല്‍ബോഡി യോഗങ്ങള്‍ ഇനി ഇവിടെയാവും നടക്കുക. മൂന്നാം നിലയില്‍ വാര്‍ത്താസമ്മേളനങ്ങള്‍ക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിനിമാ പ്രദര്‍ശനത്തിനും സൗകര്യമുണ്ട്. നാലാം നിലിയിലാണ് സിനിമാ പ്രവര്‍ത്തകരുടെ കൂടിക്കാഴ്ചയ്ക്കും മറ്റുമുള്ള സ്ഥലം. സൗണ്ട് പ്രൂഫ് ക്യാബിനുകളാണ് പ്രത്യേകത. അഞ്ചാം നിലയില്‍ കഫറ്റേരിയയും സജ്ജമാക്കിയിരിയ്ക്കുന്നു. 2019 ല്‍ നിര്‍മ്മാണം ആരംഭിച്ച കെട്ടിടം 10 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

Related Articles

Check Also
Close
Back to top button