IndiaLatest

മെറ്റ ഇന്ത്യ മേധാവി അജിത് മോഹന്‍ രാജിവച്ചു

“Manju”

ന്യൂഡല്‍ഹി: ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്‌റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റ പ്ളാറ്റ്‌ഫോംസിന്റെ ഇന്ത്യാ വിഭാഗം മേധാവിയും മലയാളിയുമായ അജിത് മോഹന്‍ രാജിവച്ചു.

നാലുവര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. മെറ്റ ഇന്ത്യ ഡയറക്‌ടറും പാര്‍ട്‌ണര്‍ഷിപ്പ് ഹെഡ്ഡുമായ മനീഷ് ചോപ്ര ഇടക്കാല മേധാവിയായി ഉടന്‍ ചുമതലയേല്‍ക്കും. മറ്റൊരു സാമൂഹികമാദ്ധ്യമമായ സ്നാപ്പില്‍ അജിത് ചേര്‍ന്നേക്കുമെന്നാണ് സൂചനകള്‍. സ്നാപ്പിന്റെ ഏഷ്യ-പസഫിക് മേഖലാ പ്രസിഡന്റ് പദവിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്ന് ടെക്‌ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്‌തു.

കൊച്ചി ഏലൂരില്‍ ജനിച്ച അജിത് ഉദ്യോഗമണ്ഡലിലെ സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സിംഗപ്പൂരില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന്, വിവിധ വിദേശ സര്‍വകലാശാലകളില്‍ നിന്ന് ഇക്കണോമിക്‌സിലും ഫിനാന്‍സിലും ഉന്നദബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മക്കന്‍സി, സ്‌റ്റാര്‍ ടിവി., ഹോട്ട്‌സ്‌റ്റാര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്‌തശേഷമാണ് മെറ്റയിലെത്തിയത്.

Related Articles

Back to top button