IndiaLatest

വിജയ ഹസാരെ ട്രോഫി ;കേരളത്തിന്റെ മത്സരങ്ങള്‍ ബെംഗളൂരില്‍

“Manju”

Image result for വിജയ ഹസാരെ  ട്രോഫി ;കേരളത്തിന്റെ മത്സരങ്ങള്‍ ബെംഗളൂരില്‍

ശ്രീജ.എസ്

വിജയ ഹസാരെ ഏകദിന ട്രോഫിയില്‍ കേരളത്തിന്റെ മത്സരങ്ങളില്‍ ബെംഗളൂരുവില്‍ വെച്ച്‌ നടക്കും. കര്‍ണാടക, ഉത്തര്‍ പ്രദേശ്, ഒഡിഷ, റയില്‍വേസ്, ബീഹാര്‍ എന്നിവര്‍ ഉള്‍പ്പെട്ട എലൈറ്റ് സി ഗ്രൂപ്പിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 20ന് തുടങ്ങി മാര്‍ച്ച്‌ 14ന് അവസാനിക്കുന്ന രീതിയിലാണ് വിജയ് ഹസാരെ ട്രോഫിയുടെ ഫിക്സ്ചറുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫി വിജയകരമായി നടത്തിയതിന് പിന്നാലെയാണ് വിജയ് ഹസാരെ ട്രോഫി നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചത്. 6 വേദികളിലായി മത്സരം നടത്താനാണ് ബി.സി.സി.ഐ ഉദേശിക്കുന്നത്.സൂററ്റ്, ഇന്‍ഡോര്‍, ബെംഗളൂരു, ജയ്‌പൂര്‍, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ വെച്ചാവും ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുക.

ഫെബ്രുവരി 13ന് തന്നെ താരങ്ങള്‍ മത്സരങ്ങള്‍ നടക്കുന്ന നഗരത്തില്‍ എത്തുകയും ക്വറന്റൈനില്‍ പ്രവേശിക്കുകയും വേണം. തുടര്‍ന്ന് ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് മൂന്ന് കൊറോണ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാവും താരങ്ങള്‍ മത്സരത്തിന് ഇറങ്ങുക. മാര്‍ച്ച്‌ 7ന് തുടങ്ങുന്ന പ്രീ ക്വര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് മുന്‍പ് വീണ്ടും മൂന്ന് കൊറോണ ടെസ്റ്റുകള്‍ കൂടി താരങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം.

Related Articles

Back to top button