IndiaLatest

രാജസ്ഥാന്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം

“Manju”

രാജസ്ഥാന്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. 90 നഗരസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 48 ഇടങ്ങളില്‍ ഭരണം പിടിച്ച്‌ കോണ്‍ഗ്രസ്. ഇതില്‍ 19 നഗരസഭകളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരണം നേടി. ബാക്കി ഇടങ്ങളില്‍ സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയാണ് കോണ്‍ഗ്രസ് ഭരണം നേടിയത്.

24 ഇടങ്ങളില്‍ ഒറ്റയ്ക്കു ഭരണത്തിലേറിയ ബിജെപിക്ക് ആകെ 37 ഇടങ്ങളിലാണ് ഭരണ ഉറപ്പിച്ചത്. 90 നഗരസഭകളില്‍ 60ലും ബിജെപിയായിരുന്നു അധികാരത്തിലിരുന്നത്. എന്‍സിപിയും രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയും ഓരോ നഗരസഭകളില്‍ വിജയികളായി.

Related Articles

Back to top button