KeralaLatestThiruvananthapuram

വെഞ്ഞാറമൂട് കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ്

“Manju”

വെഞ്ഞാറമൂട് :കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് കെഎസ്ഇബി എക്സിക്യുട്ടീവ്‌
എന്‍ജീനിയര്‍ക്ക് ഗുരുതര പരിക്ക്. കെഎസ് ഇ ബി മൂഴിയാര്‍ പവര്‍ ഹൌസിലെ  എക്സിക്യുട്ടീവ്‌ എന്‍ജീനിയര്‍ നാലാഞ്ചിറ ഭവാനിയിൽ ബ്രിജേഷ്( 51) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 5 ന് സംസ്ഥാന പാതയിൽ പിരപ്പന്‍കോട് പാലവിള ജംഗ്ഷനുസമീപത്തായിരുന്നു അപകടം. ഇദേഹം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ  പുരയിടത്തിലേയ്ക്ക് മറിയുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റ ഇദേഹത്തെ വെഞ്ഞാറമൂട് ശ്രീ ഗോകുലം  മെഡിക്കല്‍കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

Related Articles

Back to top button