IndiaKeralaLatest

മഹാപഞ്ചായത്തും ട്രാക്ടര്‍ റാലിയുമായി രാഹുല്‍

“Manju”

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജസ്ഥാനില്‍ കിസാന്‍ മഹാപഞ്ചായത്തും ട്രാക്ടര്‍ റാലിയുമായി രാഹുല്‍ ഗാന്ധി. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ രാജസ്ഥാനിലും കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കാനാണ് രാഹുല്‍ നേരിട്ട് ഇടപെടുന്നത്. കിസാന്‍ മഹാപഞ്ചായത്തോടെ കര്‍ഷക സമരം കൂടുതല്‍ ആളിക്കത്തിക്കാനാണ് പ്രതിപക്ഷ ലക്ഷ്യം.

12, 13 തിയ്യതികളില്‍ രാജസ്ഥാനിലാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. 13-ന് അജ്മീറില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിക്കുക. നിലവില്‍ യു.പി.യിലും ഹരിയാനയിലും മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് രാജസ്ഥാനിലേക്കും വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നത്.

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളത്തിനിടെ കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയപ്പോതന്നെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരുന്നു. ഇത് ഹരിയാനയില്‍വെച്ച്‌ പോലീസ് തടയുകയാണുണ്ടായത്. എന്നാല്‍ പിന്നീട് പലതവണയും രാഹുല്‍ സമരത്തിനി പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങളെ ഏതു വിധേനയും നിശബ്ദമാക്കാന്‍ ശ്രമം തുടരുന്ന കേന്ദ്ര നേതൃത്വത്തിന് രാഹുലിന്റെ ഇടപെടല്‍ ഭീഷണിയാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

അതേസമയം റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷത്തില്‍ നാല്‍പ്പത് കര്‍ഷകനേതാക്കള്‍ക്ക് ചോദ്യം ചെയ്യാനാവശ്യപ്പെട്ട് പോലീസ് നോട്ടീസ് അയച്ചിരിക്കുകയാണ്. നോട്ടീസ് അയച്ചെന് പോലീസിന്റെ വാദത്തെ എതിര്‍ത്ത് കര്‍ഷക നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷത്തില്‍ ഇതുവരെ 127 പേരാണ് അറസ്റ്റിലായത്.

Related Articles

Back to top button