IndiaLatest

ഇഡി കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; കെജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കും

“Manju”

ന്യൂഡല്‍ഹി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് റൗസ് അവന്യു കോടതിയില്‍ ഹാജരാക്കും. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ് കെജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കുന്നത്. മദ്യനയ കേസിലെ സത്യം കെജ്‌രിവാള്‍ കോടതിയില്‍ വ്യക്തമാക്കും എന്നാണ് ഭാര്യ സുനിത ഇന്നലെ പറഞ്ഞത്. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഉച്ചയ്ക്ക് 2 മണിയോടെ കെജ്‌രിവാളിനെ ഇഡി കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി ഇഡി വീണ്ടും നീട്ടി ചോദിക്കാനാണ് സാധ്യത. ഒരു തെളിവും ഇല്ലാതെയാണ് മുഖ്യമന്ത്രിയെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത് എന്ന വാദം കെജ്‌രിവാളിന്റെ അഭിഭാഷകന്‍ ഉയര്‍ത്തും. മദ്യനയ കേസില്‍ സത്യം ഇന്ന് തെളിവ് സഹിതം കോടതിയില്‍ വെളിപ്പെടുത്തുമെന്നാണ് കെജ്രിവാളിന്റെ ഭാര്യ സുനിത പറഞ്ഞത്. മദ്യനയ അഴിമതി കേസില്‍ കൂടുതല്‍ ആം ആദ്മി നേതാക്കളെ ചോദ്യം ചെയ്യാനാണ് ഇ ഡി നീക്കം. ഇതിന്റെ ഭാഗമായി ഗോവ എഎപി അധ്യക്ഷനടക്കം നാലു പേരെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button