IndiaLatest

ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി അതിഥി തൊഴിലാളി

“Manju”

 

രജിലേഷ് കേരിമഠത്തില്‍

ജയപൂര്‍: കോവിഡ് 19നെ ഭാഗമായി തുടരുന്ന ലോക്ഡൗണില്‍ സ്വന്തം നാട്ടിലെത്താന്‍ പ്രയാസപ്പെടുകയാണ് കുടിയേറ്റ തൊഴിലാളികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ നാട്ടിലെത്താന്‍ പുറപ്പെട്ട് ദാരുണമായി മരിച്ചത് ഒട്ടേറെപ്പേരാണ്. ചൂടും വിശപ്പും സഹിക്കാതെ മരിച്ചവരും ഏറെ. രാജസഥാനില്‍ നിന്ന് ഭിന്നശേഷിക്കാരനായ മകനേയും കൊണ്ട് ഉത്തര്‍പ്രദേശിലേക്ക് പോയ ഒരു അച്ഛന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

മുഹമ്മദ് ഇക്ബാല്‍ എന്ന കുടിയേറ്റ തൊഴിലാളി മകനൊപ്പം ബറേലിയിലേക്കാണ് പോയത്. എന്നാല്‍, ഭിന്നശേഷിക്കാരനായ മകനേയും കൊണ്ട് പോകാന്‍ ഗതാഗത സൗകര്യങ്ങളൊന്നും കിട്ടാഞ്ഞതിനെതുടര്‍ന്ന് ഭാരത്പൂറിലെ ഒരു ഗ്രാമത്തില്‍ നിന്ന് സൈക്കിള്‍ എടുക്കുകയായിരുന്നു. സാഹിബ് സിംഗ് എന്നയാളുടെ സൈക്കിളാണ് എടുത്തത്. തുടര്‍ന്ന് ഒരു കത്തും അവിടെ വച്ചു.

വീട്ടില്‍ തന്റെ സൈക്കിള്‍ കാണാഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കാന്‍ സാഹിബ് പുറപ്പെട്ടപ്പോഴാണ് കത്ത് കാണുന്നത്. സൈക്കിള്‍ എടുത്തയാളുടെ അവസ്ഥ മനസ്സിലാക്കിയ സാഹിബ് പരാതി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

Related Articles

Back to top button