IndiaLatest

മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിന് നടപടികള്‍ സ്വീകരിക്കും

“Manju”

ന്യൂഡല്‍ഹി: യുക്രെയിനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ലോക്‌സഭയില്‍ പറഞ്ഞു.യുക്രെയിനിന്റെ അയല്‍ രാജ്യങ്ങളിലെ സര്‍വകലാശാലകളുമായി ചര്‍ച്ച ചെയ്‌ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രെയിനില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനും അവിടെ തൊഴില്‍ നഷ്‌ടപ്പെട്ടവരുടെ പുനരധിവാസത്തിനും കേന്ദ്ര സര്‍ക്കാര്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലിയ സാമ്പത്തിക ബാദ്ധ്യത നേരിടുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയോ എഴുതിത്തള്ളുകയോ ചെയ്യണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

Related Articles

Back to top button