IndiaLatest

മമത ഭരണത്തിന്റെ അന്ത്യം അടുത്തെന്ന് നദ്ദ ‌

“Manju”

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മമത ഭരണത്തിന്റെ അന്ത്യം അടുത്തുവെന്നതിന്റെ സൂചനകൾ നൽകി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. സംസ്ഥാനത്തെ ജനങ്ങൾ നേതൃമാറ്റം ആഗ്രഹിക്കുന്നുവെന്ന് നദ്ദ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പരിവർത്തൻ യാത്രയ്ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിന്റെയും സംസ്‌കാരത്തിന്റെയും പേരിലാണ് ബംഗാൾ രാജ്യമെമ്പാടും അറിയപ്പെട്ടിരുന്നത്. എന്നാൽ മമത ബാനർജിയും, തൃണമൂൽ കോൺഗ്രസും ഇത് ഇല്ലാതെയാക്കി. സംസ്ഥാനത്ത് ബിജെപി സംഘടിപ്പിക്കുന്ന യാത്രകൾ ജനങ്ങളെ ഒന്നിപ്പിക്കുമെന്നും നദ്ദ പറഞ്ഞു.

ബംഗാളിലെ ജനങ്ങൾ നേതൃമാറ്റമാണ് ആഗ്രഹിക്കുന്നത്. “മതിയാക്കൂ… മമത ബാനർജി. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു., നദ്ദ വ്യക്തമാക്കി.

ദിവസങ്ങൾക്ക് മുൻപ് വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ ഹാൽദിയയിൽ എത്തിയ പ്രധാനമന്ത്രി മമതയെ കുറ്റപ്പെടുത്തിയിരുന്നു. മമതയ്ക്ക് വികസനം ആവശ്യമില്ല. ബംഗാളിൽ പ്രധാനമന്ത്രിയെത്തും, വികസനം കൊണ്ടുവരും. വികസന പദ്ധതികളുടെ ഗുണങ്ങൾ നേരിട്ട് ജനങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നതെന്നും നദ്ദ കൂട്ടിച്ചേർത്തു.

Related Articles

Back to top button