InternationalLatest

ആഭ്യന്തര വിപണിയില്‍ ഇടിവ്

“Manju”

മുംബൈ: യുഎസ് പണപ്പെരുപ്പ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ ആഭ്യന്തര വിപണി ഇടിഞ്ഞു.നിഫ്റ്റി 150 പോയിന്റില്‍ അധികം ഇടിഞ്ഞ് 17900 ലെവലില്‍ വ്യാപാരം ആരംഭിച്ചു.അതേസമയം ബിഎസ്‌ഇ സെന്‍സെക്‌സ് 700 പോയിന്റ് ഇടിഞ്ഞ് 59,867 ലെവലില്‍ വ്യാപാരം നടത്തി.നിഫ്റ്റി സ്‌മോള്‍ക്യാപ്, നിഫ്റ്റി മിഡ്ക്യാപ് ഒരു ശതമാനനത്തിലധികം ഇടിഞ്ഞതിനാല്‍ വിപണികളും ദുര്‍ബലമായി. നിഫ്റ്റി ഐടി, നിഫ്റ്റി റിയല്‍റ്റി, നിഫ്റ്റി മെറ്റല്‍ സൂചികകള്‍ താഴ്ന്നതോടെ എല്ലാ മേഖലകളിലും നഷ്ടത്തിലാണ്.

വ്യാപാരം ആരംഭിക്കുമ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 43 പൈസ ഇടിഞ്ഞ് 79.60 ആയി. ചൊവ്വാഴ്ച രൂപയുടെ മൂല്യം 36 പൈസ ഉയര്‍ന്ന് ഒരുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 79.17 എന്ന നിലയില്‍ എത്തിയിരുന്നു.ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ രൂപ ഗ്രീന്‍ബാക്കിനെതിരെ 79.58 എന്ന നിലവാരത്തില്‍ വ്യാപാരം ആരംഭിച്ചു. തുടര്‍ന്ന് 79.60ലേക്ക് ഇടിഞ്ഞു. ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി. കോട്ടാക് മഹീന്ദ്ര ബാങ്ക് എന്നിവ നേരിയ ഉയര്‍ച്ച കൈവരിച്ചു.

Related Articles

Back to top button