IndiaLatest

രമേഷ് പവാര്‍ ഇനി മുംബൈയുടെ പരിശീലകന്‍

“Manju”

Image result for രമേഷ് പവാര്‍ ഇനി മുംബൈയുടെ പരിശീലകന്‍

ശ്രീജ.എസ്

മുംബൈ ക്രിക്കറ്റ് ടീം പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം രമേഷ് പവാറിനെ നിയമിച്ചു. അമിത് പഗ്നിസിനു പകരക്കാരനായാണ് രമേഷ് പവാര്‍ പരിശീലക വേഷത്തില്‍ എത്തുന്നത്. സയ്യിദ് മുസ്താഖ് അലി ട്രോഫിയിലെ മോശം പ്രകടനമാണ് അമിത് പരിശീലക സ്ഥാനം ഒഴിയാന്‍ കാരണം. ഈ സീസണ്‍ പ്രാദേശിക സീസണ്‍ മുഴുവന്‍ ഇനി പവാര്‍ ആയിരിക്കും മുംബൈയെ നയിക്കുക.

മുമ്പ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി പവാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുംബൈക്ക് വേണ്ടി 148 ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം കൂടിയാണ്‍ പവാര്‍. ഫെബ്രുവരി 20ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫി ആകും പവാറിന്റെ ആദ്യ ചുമതല.

Related Articles

Back to top button