IndiaLatest

കുല്‍ദീപ് യാദവിന് അവസരം നല്‍കണം: ഗാവസ്‌കര്‍

“Manju”

Image result for കുല്‍ദീപ് യാദവിന് അവസരം നല്‍കണം: ഗാവസ്‌കര്‍

ശ്രീജ.എസ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് അവസരം നല്‍കണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റതിന് പിന്നാലെയാണ് സുനില്‍ ഗവാസ്കറുടെ പ്രതികരണം.

ആദ്യ ടെസ്റ്റില്‍ ഇടം നേടിയ ഷഹബാസ് നദീമിന് പകരമോ അല്ലെങ്കില്‍ വാഷിംഗ്‌ടണ്‍ സുന്ദറിന് പകരുമോ കുല്‍ദീപ് യാദവിനെ ഇറക്കണമെന്നും ഗാവസ്‌കര്‍ പറഞ്ഞു. എന്നാല്‍ വാഷിംഗ്‌ടണ്‍ സുന്ദറിന്റെ ഓള്‍ റൗണ്ട് പ്രകടനം കണക്കിലെടുക്കുമ്പോള്‍ താരത്തെ അടുത്ത ടെസ്റ്റിനുള്ള ടീമില്‍ നിലനിര്‍ത്താമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിങ്സില്‍ പുറത്താവാതെ വാഷിംഗ്‌ടണ്‍ സുന്ദര്‍ 85 റണ്‍സ് എടുത്ത കാര്യവും ഗാവസ്‌കര്‍ ഓര്‍മിപ്പിച്ചു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഷഹബാസ് നദീം പേടിച്ചാണ് പന്തെറിഞ്ഞതെന്നും അതുകൊണ്ടാണ് താരം നോ ബോളുകള്‍ എറിഞ്ഞതെന്നും ഗാവസ്‌കര്‍ പറഞ്ഞു.

Related Articles

Back to top button