IndiaLatest

കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; പ്രധാനമന്ത്രി

“Manju”

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം പാസാക്കിയ ശേഷം രാജ്യത്ത് എവിടെയും മണ്ഡികൾ അടച്ചില്ല. നിയമങ്ങൾ കർഷകരുടെ ഉന്നമനത്തിന് വേണ്ടിയുള്ളതാണെന്നും പ്രധാനമന്ത്രി ലോക്‌സഭയിൽ പറഞ്ഞു.

കാർഷിക നിയമങ്ങളിൽ കുറവുണ്ടെങ്കിൽ പരിഹരിക്കാം. നിയമം പാസാക്കിയിട്ടും താങ്ങുവില അതേപടി തുടരുകയാണ്. കർഷകർക്ക് തുറന്ന വിപണിയാണ് ലഭിച്ചത്. എവിടെ വേണമെങ്കിലും ഉത്പ്പന്നം വിൽക്കാൻ കർഷകരെ പ്രാപ്തരാക്കുന്ന നിയമമാണ് പാസാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിയമങ്ങളെ സംബന്ധിച്ച് പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണ്. വ്യാജ പ്രചാരണങ്ങളിലൂടെ ഒരിക്കലും ജനങ്ങളുടെ വിശ്വാസം ആർജിക്കാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം ബഹളംവെച്ചു. എന്നാൽ ഈ ബഹളം ആസൂത്രിതമാണെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.

Related Articles

Back to top button