KeralaLatest

വനിതാ ശിശു വികസന വകുപ്പിന്റെ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

“Manju”

 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെയുള്ള വിധവകള്‍ക്ക് സ്വയം തൊഴിലിന് 30000 രൂപ ധനസഹായം നല്‍കുന്ന ‘സഹായ ഹസ്തം ‘ പദ്ധതിയിലേക്ക് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. ഗുണഭോക്താവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയാവണം. ബി.പി.എല്‍ / മുന്‍ഗണന വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും.
സര്‍ക്കാര്‍ – എയ്ഡഡ് സ്ഥാപനങ്ങളില്‍ വിവിധ പ്രൊഫഷണല്‍ കോഴ്സ് ചെയ്യുന്ന വിധവകളുടെ കുട്ടികള്‍ക്ക് ട്യൂഷന്‍– ഹോസ്റ്റല്‍– മെസ്സ് ഫീസ് ഉള്‍പ്പെടെയുള്ളവയ്ക്ക് ധനസഹായം ലഭിക്കുന്നതിന് പടവുകള്‍ ഉന്നത വിദ്യാഭ്യാസ പദ്ധതിയിലേക്ക് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. കുടുംബ വാർഷികവരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയായിരിക്കണം.
50 വയസ്സിന് മുകളില്‍ പ്രായമുള്ള അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭിക്കുന്നതിന് അഭയകിരണം പദ്ധതിയിലേക്ക് സെപ്റ്റംബർ 27 വരെ അപേക്ഷിക്കാം. ഗുണഭോക്താവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയാവണം.
അപേക്ഷകൾ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടി, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക.

Related Articles

Back to top button