KeralaLatestThiruvananthapuram

ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം തടയാന്‍ നിലവിലെ നിയമം പര്യാപ്തം; ആരോഗ്യ മന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ ആഗസ്റ്റ് നാലിന് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമാണ് ഇക്കാര്യത്തില്‍ മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്.

അതിക്രമങ്ങള്‍ക്കെതിരെപൊതുജനങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച്‌ ബോധവല്‍ക്കരണം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രിയുടെ മറുപടിയെന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button