IndiaKeralaLatest

എം.ജി.സർവകലാശാല; നാളത്തെ പരീക്ഷകൾ മാറ്റിവെച്ചു

“Manju”

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാല നാളെ (നവംബർ 26) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ചൊവ്വാഴ്ച നടത്താനിരുന്ന ഹയര്‍സെക്കന്ററി ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന പണിമുടക്കിനോടനുബന്ധിച്ചാണ് പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മോട്ടോര്‍വാഹന നിയമഭേദഗതിയ്ക്കെതിരേ ഇന്ന് രാത്രിമുതല്‍ 24 മണിക്കൂറാണ് പണിമുടക്ക. 

Related Articles

Back to top button