KeralaLatestThrissur

കലാസംവിധായകന്‍ രാജന്‍ വരന്തരപ്പിള്ളി അന്തരിച്ചു

“Manju”

തൃശൂര്‍: മലയാള സിനിമാരംഗത്തെ പ്രശസ്ത കലാസംവിധായകന്‍ രാജന്‍ വരന്തരപ്പിള്ളി അന്തരിച്ചു. 63 വയസായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന രാജന്‍ ഒരാഴ്ചയിലേറെയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ഇരുപതാംനൂറ്റാണ്ട്, മൂന്നാംമുറ, അധിപന്‍, കുടുംബപുരാണം, ഭൂമിയിലെ രാജാക്കന്‍മാര്‍ തുടങ്ങി 45 സിനിമകളുടെ കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

വരന്തരപ്പിള്ളി കോരനൊടി പുത്തന്‍ചിറക്കാരന്‍ രാജന്‍ പരസ്യകലയിലൂടെയാണ് സിനിമ രംഗത്തെത്തിയത്. സിനിമാ അഭിനിവേശം മൂലം ചെറുപ്പത്തിലേ മദ്രാസിലേക്ക് കുടിയേറുകയായിരുന്നു. 1979ല്‍ പുറത്തിറങ്ങിയ പൊന്നില്‍കുളിച്ച രാത്രിയിലൂടെയാണ് സ്വതന്ത്ര കലാസംവിധായകനാകുന്നത്. കെ മധു, സാജന്‍, സത്യന്‍ അന്തിക്കാട്, പി ജി വിശ്വംഭരന്‍, തമ്ബി കണ്ണന്താനം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സംവിധായകരോടൊപ്പം നിരവധി ചിത്രങ്ങളില്‍ രാജന്‍ കലാസംവിധായകനായി. സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത തുടങ്ങി ഒമ്പത് സിനിമകളില്‍ കെ മധുവിനോടൊപ്പം പ്രവര്‍ത്തിച്ച രാജന്‍ പത്ത് സിനിമകളില്‍ സാജനോടൊപ്പവും പ്രവര്‍ത്തിച്ചു. ഭാര്യ: ഫ്ലവറി. മക്കള്‍: മോസ്, പരേതനായ ജീസ്.

Related Articles

Back to top button