Latest

പ്രധാനമന്ത്രി ഫാം മിന്‍ ചിന്നുമായി ആശയവിനിമയം നടത്തി

“Manju”

ന്യൂഡല്‍ഹി: വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്നുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിയറ്റ്‌നാമിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ ഫാം മിന്‍ ചിന്നിനെ നരേന്ദ്ര മോദി അഭിനന്ദിച്ചു. ടെലഫോണിലൂടെയാണ് ഇരുനേതാക്കളും ആശയവിനിമയം നടത്തിയത്.ഫാം മിന്‍ ചിന്നിന് കീഴില്‍ ഇന്ത്യ-വിയറ്റ്‌നാം ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയെക്കുറിച്ച്‌ ഇരു രാജ്യങ്ങളും സമാനമായ കാഴ്ചപ്പാടാണ് പങ്കിടുന്നതെന്നും അതിനാല്‍ പ്രാദേശിക ഭദ്രത, അഭിവൃദ്ധി, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Back to top button