IndiaKeralaLatestThiruvananthapuram

88-ാമത് വ്യോമസേനാ ദിനത്തിൽ, രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് വ്യോമ സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു

“Manju”

ബിന്ദുലാല്‍
ന്യൂഡല്‍ഹി: 88-ാമത് വ്യോമസേനാ ദിനത്തിൽ രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് വ്യോമ സേനാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശംസകൾ നേർന്നു. “‘എൺപത്തിയെട്ട് വർഷത്തെ അർപ്പണബോധവും ത്യാഗവും മികവും വ്യോമസേനയുടെ പ്രയാണത്തെ അടയാളപ്പെടുത്തുന്നു. ഇന്ന് ഇന്ത്യൻ വ്യോമസേന ഗണനീയമാം വിധം മാരകവും ശക്തവുമാണ്. ”അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു.

ഇളം നീലക്കുപ്പായമണിഞ്ഞ പുരുഷന്മാരെയും സ്ത്രീകളെയും പറ്റി അഭിമാനിക്കുന്നുവെന്ന് വ്യോമ സേനാംഗങ്ങളെ പരാമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. വെല്ലുവിളികൾ നേരിടാനും എതിരാളികളെ പിന്തിരിപ്പിക്കാനുമുള്ള വ്യോമസേനയുടെ ശേഷിയെ പ്രണമിക്കുന്നുവെന്നും രാജ്യ രക്ഷാ മന്ത്രി കൂട്ടിച്ചേർത്തു.

ആധുനികവത്ക്കരണത്തിലൂടെയും തദ്ദേശീയവത്ക്കരണത്തിലൂടെയും വ്യോമസേനയുടെ പോരാട്ട ശേഷി വർദ്ധിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും ശ്രീ രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

Press Release
രാജ്യരക്ഷാ മന്ത്രാലയം

Related Articles

Back to top button