ചൊക്ലി നിടുമ്പം കിഴക്കെ വയലില്‍ തീര്‍ത്ഥിക്കോട്ട് കുനിയില്‍ നിവേദിന്റെ ഭാര്യ ജോസ്ന (25) യെയും, മകന് ധ്രുവിനെയുമാണ് ശനിയാഴ്ച്ച പുലര്‍ച്ചെ വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറുമാസം പ്രായമുള്ള കുഞ്ഞിനെയും ( Child ) അമ്മയെയും ( Mother ) കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മകന് ധ്രുവിന് ജന്മനാ ഹൃദയ സംബന്ധമായ അസുഖമുള്ളതിനാല്‍ ചികിത്സ നടന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ ജോസ്നയ്ക്ക് മനസിക പ്രയാസമുള്ളതായും പ്രദേശവാസികള്‍ പറയുന്നു. സെന്‍്റര്‍ മനേക്കര ജോഷിത്ത് നിവാസില്‍ വലിയകാവില്‍ ജനാര്ദ്ദനന്റയും സുമതിയുടെയും മകളാണ്.
സഹോദരങ്ങള്‍: ജോഷിത്ത്, ജിഷിന. ചൊക്ലി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹങ്ങള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലെക്ക് മാറ്റി. ചൊക്ലി സി.ഐ സി ഷാജുവിന്്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.